Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fireworks Tragedy

Thrissur

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് ദു​ര​ന്തം: ന​ഷ്ട​പ​രി​ഹാ​രം അ​ക​ലെ

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കോ​പ്പ് നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കു​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഇ​പ്പോ​ഴു​മ​ക​ലെ. മൂ​ന്നു​മാ​സം മു​ന്പാ​യി​രു​ന്നു പ​തി​നാ​റു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം. ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കി റ​വ​ന്യൂ വ​കു​പ്പ് ക​ള​ക്ട​ർ മു​ഖേ​ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം വൈ​കു​ന്ന​താ​ണു ത​ട​സം. ഏ​പ്രി​ൽ 21ന് ​ന​ട​ന്ന ദു​ര​ന്തം സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പു​തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാം.

വീ​ടി​നോ കെ​ട്ടി​ട​ത്തി​നോ 15 ശ​ത​മാ​നം നാ​ശ​മു​ണ്ടാ​യാ​ലാ​ണു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ഈ ​മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ല. സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ സ​ർ​ക്കാ​രി​നു മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ചു പ​ണം​ന​ൽ​കാ​ൻ ക​ഴി​യും. നാ​ശ​ന​ഷ്ട​ക്ക​ണ​ക്ക് എ​ടു​ത്ത​ശേ​ഷം വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി. ന​ഷ്ട​ക്ക​ണ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു ന​ൽ​കി.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ 323 കെ​ട്ടി​ട​ങ്ങ​ൾ​ക്കു നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണു റ​വ​ന്യൂ റി​പ്പോ​ർ​ട്ട്. മു​ണ്ട​ത്തി​ക്കോ​ട് വി​ല്ലേ​ജി​ലെ 321 വീ​ടു​ക​ൾ, മു​ണ്ട​ത്തി​ക്കോ​ട് എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ, വാ​യ​ന​ശാ​ല, പെ​രി​ങ്ങ​ണ്ടൂ​ർ വി​ല്ലേ​ജി​ലെ ഒ​രു വീ​ട്, ഫ്ലാ​റ്റ് എ​ന്നി​വ​യ്ക്കാ​ണു നാ​ശ​ന​ഷ്ടം. വീ​ടു​ക​ളു​ടെ ഓ​ടു​ക​ൾ, പ​ട്ടി​ക, ജ​ന​ൽ​ച്ചി​ല്ലു​ക​ൾ എ​ന്നി​വ ത​ക​ർ​ന്നു. ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ന്നു. പ​ല​രും സ്വ​ന്തം നി​ല​യി​ൽ ന​ന്നാ​ക്കി. മ​റ്റു​ള്ള​വ​ർ ക​ട​ലാ​സു​ക​ളും മ​റ്റു​മു​പ​യോ​ഗി​ച്ചു താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. അ​പ​ക​ട​ത്തി​ൽ തി​രു​വ​ന്പാ​ടി​യു​ടെ വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ഷ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് 14 ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​വീ​ത​വും മു​ൻ സ​ർ​ക്കാ​ർ ന​ൽ​കി. കേ​ന്ദ്ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up